വിവാഹിതയുമായി ഒളിച്ചോടി…അവസാനം യുവതി ചെയ്തത്….

കോഴിക്കോട്: വിവാഹിതയായ യുവതിയുമായി യുവാവ് ഒളിച്ചോടി. ഇവർ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ യുവതി കാലുമാറി. വീട്ടമ്മയായ യുവതി കാലുമാറിയതോടെ പൊലീസ് സ്റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ പ്രതിഷേധം. തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവതിക്കൊപ്പം കോഴിക്കോട് സിറ്റി വനിതാ പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

ഒളിച്ചോടിയ ശേഷം മിസ്സിംഗ് കേസിൽ സ്റ്റേഷനിലെത്തിയപ്പോള്‍ വീട്ടമ്മയ്ക്ക് മനംമാറ്റമുണ്ടായതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം സ്വദേശിയായ വിവാഹിതയായ യുവതിയും നിലമ്പൂര്‍ കരുളായി സ്വദേശി അക്ബറലിയുമാണ് ഇന്നലെ രാത്രിയോടെ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അഞ്ചുവയസുള്ള കുട്ടിയുടെ അമ്മ കൂടിയായ യുവതിയെ വ്യാഴാഴ്ച മുതല്‍ കാണാതായതിന് തിരുവനന്തപുരം പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്.

ഇതിന്റെ ഇന്വേഷണം തുടരവെയാണ് യുവതിയും യുവാവും കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്ന് ഇരുവരും സ്റ്റേഷനില്‍ അറിയിച്ചു. എന്നാല്‍, തിരുവനന്തപുരത്ത കേസുള്ളതിനാല്‍ യുവതിയെ കസ്റ്റഡിയില്‍ വെയ്ക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതിനിടയിലാണ് യുവാവിനൊപ്പം മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. യുവാവിനൊപ്പം പോകുന്നില്ലെന്ന് യുവതി അറിയിച്ചു. ഇതോടെ അടുത്തുള്ള കടയില്‍ പോയി ബ്ലേഡ് വാങ്ങിക്കൊണ്ടുവന്ന യുവാവ് കൈഞരമ്പ് മുറിക്കുകയായിരുന്നു.

Related Articles

Back to top button