കാമുകി കുളിക്കുന്നില്ല.. പരാതിയുമായി യുവാവ്…

പ്രണയ ബന്ധത്തിൽ ‌പങ്കാളിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാമെന്നാണ് പലപ്പോഴും എല്ലാരും അനുമാനിക്കുന്നു. എന്നിരുന്നാലും, ചില ആളുകൾ അവരുടെ ചില രഹസ്യങ്ങൾ മറയ്ക്കുകയും പങ്കാളികളിൽ നിന്ന് വളരെക്കാലം ഒളിപ്പിച്ചു വയ്ക്കുകയും ചെയ്യാറുണ്ട്. അതുപോലെ ഒരു ചെറുപ്പക്കാരൻ തൻറെ കാമുകിയെക്കുറിച്ച് പറഞ്ഞത് കേട്ട് മൂക്കത്ത് വിരൽ വെച്ചിരിക്കുകയാണ് ആളുകൾ.

കഴിഞ്ഞ മൂന്നു വർഷമായി താൻ ഒരു യുവതിയുമായി പ്രണയത്തിലാണെന്നും പക്ഷേ അവൾ രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രമേ കുളിക്കുകയുള്ളൂ എന്ന് താൻ ഇപ്പോഴാണ് അറിയുന്നതെന്നും ആയിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. യുവതിയുടെ ദുർഗന്ധം കാരണം ഇപ്പോൾ തനിക്ക് വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും യുവാവ് പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിലാണ് ചെറുപ്പക്കാരൻ തൻറെ കാമുകിയെക്കുറിച്ച് പറഞ്ഞത്.

തനിക്ക് അവളെ ഇഷ്ടമാണെന്നും പക്ഷേ ഇപ്പോൾ എന്താണ് ചെയ്യേണ്ടത് തനിക്ക് അറിയില്ലെന്നും ആ ചെറുപ്പക്കാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. തൻറെ കാമുകിക്ക് ഇത്തരത്തിൽ ഒരു ദുശ്ശീലം ഉള്ളതായി താൻ ഒരിക്കൽ പോലും അറിഞ്ഞിരുന്നില്ലെന്നും അവൾ എന്നും കുളിക്കും എന്നാണ് താൻ കരുതിയിരുന്നത് ഇയാൾ പറയുന്നു. ഒരുമിച്ച് താമസിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വല്ലാത്ത ദുർഗന്ധം അവളുടെ ശരീരത്തിൽ നിന്നും വരാൻ തുടങ്ങിയപ്പോഴാണ് താൻ ഇക്കാര്യം ശ്രദ്ധിച്ചതെന്നും അയാൾ പറയുന്നു.

ചെറുപ്പക്കാരന്റെ വാക്കുകൾ ഇങ്ങനെ: ആദ്യമൊക്കെ ഞാൻ കരുതിയിരുന്നത് ഞാൻ വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ അവൾ കുളിക്കുന്നുണ്ടായിരിക്കും എന്നാണ്. പക്ഷേ, ഒരിക്കൽ പോലും അവൾ കുളിക്കുന്നത് ഞാൻ കണ്ടില്ല. പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് അവൾ രണ്ടാഴ്ച കൂടുമ്പോൾ ഒരുതവണ മാത്രമേ കുളിക്കുകയുള്ളൂ എന്ന്. ഇപ്പോൾ അവളുടെ ദുർഗന്ധം കാരണം എനിക്ക് വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഞാനിപ്പോൾ ഉറങ്ങുന്നത് സോഫയിലാണ്. ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് എനിക്ക് കയറാൻ പറ്റുന്നില്ല. പക്ഷേ, എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്. പലതവണ അവളോട് സംസാരിച്ചു അവൾ ഈ സ്വഭാവം മാറ്റാൻ തയ്യാറല്ല. ഇപ്പോൾ അവൾ എന്റെ മുഖത്ത് പോലും നോക്കാറില്ല. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല.

ഏതായാലും ചെറുപ്പക്കാരന്റെ ദുഃഖകരമായ അനുഭവക്കുറിപ്പ് വായിച്ച് എന്തു മറുപടി പറയണമെന്ന് അറിയാത്ത നിൽക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. വല്ലാത്തൊരു വിധിയായി പോയി ഇതെന്നാണ് പലരും യുവാവിന്റെ കുറുപ്പിന് താഴെ കമൻറ് ചെയ്തിരിക്കുന്നത്.

Related Articles

Back to top button