വിവാഹദിനത്തില്‍ വരന്‍ എത്തിയത് കണ്ട് വധു അന്തംവിട്ടു….

വിവാഹ ദിവസത്തില്‍ വ്യത്യസ്തങ്ങളായ പലതരം കാര്യങ്ങള്‍ ചെയ്ത് വധുവരന്മാര്‍ വൈറലായി മാറാറുണ്ട്. എന്നാല്‍ ഇതാ തന്റെ വിവാഹദിനത്തില്‍ ഒരു വരന്‍ ചെയ്ത കാര്യം കണ്ട് അമ്പരന്നു നില്‍ക്കുകയാണ് വധുവും അതിഥികളും ഉള്‍പ്പെടെയുള്ളവര്‍. പൂര്‍ണ്ണമായും കറന്‍സി നോട്ടുകള്‍ കൊണ്ട് തീര്‍ത്ത ഭീമാകാരമായ ഒരു മാല അണിഞ്ഞാണ് വരന്‍ വിവാഹ വേദിയില്‍ എത്തിയത്. മാലയുടെ വലിപ്പം കാരണം അത് ഒറ്റയ്ക്ക് കഴുത്തില്‍ അണിഞ്ഞ് വരാന്‍ കഴിയാത്തതിനാല്‍ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂടി സഹായത്തോടുകൂടിയാണ് ഇയാള്‍ വിവാഹ വേദിയില്‍ നിന്നത്.

പാക്കിസ്ഥാനില്‍ നിന്നുള്ള ഈ വിവാഹ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇസ്ലാമാബാദില്‍ നടന്ന ഒരു ഒരു വിവാഹത്തിലെ വീഡിയോയാണ് ഇതെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നു. വരന്റെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന കറന്‍സി നോട്ടുകള്‍ കൊണ്ട് തീര്‍ത്ത മാലയെ യഥാര്‍ത്ഥത്തില്‍ മാല എന്നുപോലും വിശേഷിപ്പിക്കാന്‍ പറ്റില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം ഒരു വലിയ പരവതാനി പോലെ വിശാലമായ രീതിയിലാണ് നോട്ടുകള്‍ പരസ്പരം ചേര്‍ത്തുവച്ച് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മറ്റ് അഞ്ചുപേരുടെ കൂടി സഹായത്തോടെയാണ് വരന്‍ ഈ മാലയും അണിഞ്ഞ് വിവാഹവേദിയില്‍ നില്‍ക്കുന്നത്. ‘നിങ്ങളുടെ വിവാഹദിനത്തിനായ് സ്വപ്നമാല’ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Related Articles

Back to top button