അജ്ഞാത ജീവി കരയ്ക്കടിഞ്ഞു
അമേരിക്കയില്‍ കടല്‍ തീരത്ത് അജ്ഞാത ജീവി കരയ്ക്കടിഞ്ഞു. ഒറിഗോണിലെ ഫ്ളോറന്സിന് സമീപമുള്ള തീരത്താണ് അജ്ഞാത ജീവി കരക്കടിഞ്ഞത്. പ്രദേശവാസിയായ അഡോണി ടെഗ്നര്‍ ആണ് ഈ ജീവിയെ ആദ്യം കണ്ടത്. അപ്പോഴാണ് ഭീമാകാരമായ എന്തോ ഒന്ന് കരയ്ക്ക് അടിഞ്ഞതായി കണ്ടത്. ഉടനെ പ്രദേശവാസികളെ ഇയാള്‍ വിവരം അറിയിക്കുകയായിരുന്നു.
ജീവിയുടെ ദേഹം മുഴുവന്‍ വെളുത്ത രോമങ്ങളായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞു. കണ്ടാല്‍ ചെകുത്താന്റേതിന് സമാനമായി തോന്നും. ദുര്‍ഗന്ധമാണ് ജീവിയ്ക്ക് ഉണ്ടായിരുന്നത് എന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഈ ജീവി ഏതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിദഗ്ധര്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന് മുന്‍പും നിരവധി അജ്ഞാത ജീവികള്‍ ഈ തീരത്ത് അടിഞ്ഞിട്ടുണ്ട്. അതേസമയം ഇത് തിമിംഗലത്തിന്റെ ജഡമാണെന്നും പറയുന്നു.