കാളിദാസ് ജയറാം മുടിഞ്ഞ പ്രേമത്തിലാണ് കേട്ടോ… മകന്റെ ചിത്രത്തിന് അമ്മ പാർവ്വതിയും മകൾ മാളവികയും പ്രതികരിച്ചു….
പ്രണയിനിക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കാളിദാസ് ജയറാം. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായർക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം പങ്കുവച്ചത്. കാളിദാസ് ചിത്രം പങ്കുവെച്ചതിന് പിന്നാലെ തന്നെ വൈറലാവുകയും ചെയ്തു. തരിണിയെ ചേർത്തുപിടിച്ചിരിക്കുന്ന കാളിദാസിനെ ചിത്രത്തിൽ കാണാം.കാളിദാസ് ചിത്രം പങ്കുവെച്ചതിന് പിന്നാലെ ദുബായിയിൽ നിന്നുള്ള മറ്റൊരു ചിത്രം തരിണിയും തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു. മകന്റെ ചിത്രത്തിന് അമ്മ പാർവ്വതിയും മകൾ മാളവികയും പ്രതികരണവുമായി എത്തി.ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ‘എന്റേത്’ എന്നായിരുന്നു പാർവതിയുടെ പ്രതികരണം. ഇതോടെ ആശംസകളുമായി സിനിമാ താരങ്ങളും ആരാധകരും എത്തി. കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, ഗായത്രി ശങ്കർ, നൈല ഉഷ, നമിത, സഞ്ജന, മിഥുൻ രമേശ് തുടങ്ങി നിരവധിപേർ കമന്റുകളുമായി എത്തി. ഒടുവിൽ നിന്റെ തങ്കത്തെ കണ്ടെത്തി എന്നാണ് നടി ഗായത്രിയുടെ പ്രതികരണം. ക്യൂട്ട് റൊമാന്റിക് കപ്പിൾ തുടങ്ങിയ കമന്റുകളും ആരാധകർ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും തരുണി ഉണ്ടായിരുന്നു. ഇവർ ഒന്നിച്ചുള്ള പ്രണയചിത്രം കൂടി വന്നതോടെ രണ്ടുപേരും പ്രണയത്തിലാണെന്ന് ആരാധകരും ഉറപ്പിച്ചു കഴിഞ്ഞു. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ് തരിണി.