താലികെട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ നവദമ്പതിമാര്‍ വേര്‍പിരിഞ്ഞു

താലികെട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ നവദമ്പതിമാര്‍ വേര്‍പിരിഞ്ഞു. വിവാഹ വേദിയില്‍ത്തന്നെ നവദമ്പതിമാര്‍ വേര്‍പിരിയുകയായിരുന്നു. പൂളുവപ്പട്ടി നിവാസിയും വസ്ത്രശാല തൊഴിലാളിയുമായ 32 വയസുകാരനും ഇരുപത്തിയഞ്ചുകാരിയുമാണ്, വിവാഹ വേദിയില്‍ത്തന്നെ ബന്ധം വേർപെടുത്തിയത്. ഇരുവരുടെയും വീട്ടുകാര്‍ ചേര്‍ന്നായിരുന്നു കല്യാണം നിശ്ചയിച്ചത്.

പൂളുവപ്പട്ടി ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങിന് ശേഷം മണ്ഡപത്തില്‍ എത്തിയപ്പോഴാണ് വരന്റെ കാലില്‍ അപകടം മൂലമുണ്ടായ ഗുരുതര പരിക്കും, ശസ്ത്രക്രിയയുടെ പാടുകളും നവവധുവിന്റെ ശ്രദ്ധയില്‍ പ്പെട്ടത്. വരന്‍ ഇക്കാര്യത്തിൽ വിശദീകരണം നൽകിയെങ്കിലും തന്നോട് മറച്ചുവെച്ചതിനെ യുവതി ചോദ്യം ചെയ്തു. തുടര്‍ന്നു നടന്ന വാക്കുതർക്കത്തിന് പിന്നാലെ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനിതാ പോലീസ് സംഘം തർക്കം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന്, വേര്‍പിരിയുകയാണെന്ന് കാണിച്ച് രണ്ടുകൂട്ടരും ഒപ്പിട്ട രേഖയുടെ പകര്‍പ്പ് പോലീസിന് കൈമാറുകയായിരുന്നു. തിരുപ്പൂർ നഗരത്തിലെ പൂളുവപ്പട്ടിയിലാണ് സംഭവം.

Related Articles

Back to top button