25കാരി വിനോദ സഞ്ചാരിയുടെ അവയവം കടിച്ചെടുത്ത് വിഴുങ്ങി

മദ്യപിച്ച് ലക്കുകെട്ട യുവതിയുടെ ആക്രമണത്തിൽ, വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്ക്. ഇരുപത്തിയഞ്ചുകാരിയായ യുവതി അമ്പത്തിയഞ്ചുകാരന്റെ അവയവം കടിച്ചെടുത്ത് വിഴുങ്ങുകയായിരുന്നു. തായ്‌ലൻഡിൽ നടന്ന സംഭവത്തിൽ കന്നിക കാംടെൺ എന്ന യുവതിയാണ് വിനോദ സഞ്ചാരിയുടെ ചെവി കടിച്ചെടുത്ത് വിഴുങ്ങിയത്.

അമിതമായി മദ്യപിച്ച യുവതി മദ്ധ്യവയസ്‌കന്റെ അടുത്ത് എത്തി പ്രകോപനമില്ലാതെ കാത് കടിച്ചെടുക്കുകയും വിഴുങ്ങുകയുമായിരുന്നു. തുടർന്ന് സ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പൊലീസ് പിടികൂടി. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച യുവതിയെ കായികമായി നേരിട്ടാണ് കീഴടക്കിയത്. അതേസമയം, യുവതി വിനോദ സഞ്ചാരിയെ ആക്രമിച്ചതിന് പിന്നിൽ, മറ്റെന്തെങ്കിലും കാരണമുണ്ടായെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

Related Articles

Back to top button