സൈനികൻ പോലീസ് സ്റ്റേഷനിൽ കയറി ഇടിവള കൊണ്ട് എ.എസ്.ഐയെ തല്ലിച്ചതച്ചു
കഞ്ചാവും എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും ചേർന്ന് എ.എസ്.ഐയെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കൊറ്റക്കൽ സ്വദേശിയും സൈനികനുമായ വിഷ്ണു (30), സഹോദരൻ വിഗ്നേഷ് (25) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കൈയിൽ കിടന്നിരുന്ന ഇടിവള ഊരിയാണ് സൈനികൻ എ.എസ്.ഐയെ തല്ലിച്ചതച്ചത്.
സൈനികന്റെയും സഹോദരന്റെയും അപ്രതീക്ഷിത ആക്രമണത്തിൽ കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ പ്രകാശ് ചന്ദ്രന് പരുക്കേറ്റു. മുഖത്തും മൂക്കിനും തലയ്ക്കും പരുക്കേറ്റ എ.എസ്.ഐയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്ക് രണ്ട് തുന്നലുണ്ട്. ഉച്ചയോടെയാണ് കഞ്ചാവും എം.ഡി.എം.എയും വില്പന നടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെയുള്ള നാലുപേരെ പൊലീസ് പിടികൂടിയത്. ഇവരിൽ രണ്ടുപേരെ കാണാനാണ് സൈനികനും സഹോദരനും എത്തിയത്. അറസ്റ്റിലായവരെ ജാമ്യത്തിൽ വിടണമെന്ന് പറഞ്ഞ് ഇവർ സ്റ്റേഷന് പുറത്ത് ബഹളമുണ്ടാക്കി. ഇതോടെ പൊലീസുകാർ ഇരുവരെയും സ്റ്റേഷന് ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനിടെയാണ് സൈനികൻ കൈയിൽ കിടന്നിരുന്ന ഇടിവള ഊരി എ.എസ്.ഐയുടെ തലയിലും മുഖത്തും ഇടിച്ചത്. തുടർന്ന് നിലത്തിട്ട് ചവിട്ടിയ ശേഷം തലയ്ക്ക് സ്റ്റൂളുകൊണ്ടടിച്ചു. മറ്റു പൊലീസുകർ ബലം പ്രയോഗിച്ചാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.
കഞ്ചാവും എം.ഡി.എം.എയും വില്പന നടത്താൻ ശ്രമിച്ച നാല് പേരെയാണ് പൊലീസ് പിടികൂടിയത്. കൊല്ലം വടക്കേവിള ഉദയ മന്ദിരത്തിൽ അഖിൽ (24), കിളികൊല്ലൂർ പാൽക്കുളങ്ങര മീനാക്ഷി വീട്ടിൽ അഭിനാഷ് (28), കല്ലുന്താഴം കൊച്ചുകുളം കാവേരി നഗർ വയലിൽ പുത്തൻവീട്ടിൽ അജു മൻസൂർ (23), ഇയാളുടെ ഭാര്യ ബിൻഷ (21) എന്നിവരാണ് പിടിയിലായത്. ഇതിൽ രണ്ട് പേരെ കാണാനായാണ് വിഷ്ണുവും വിഗ്നേഷും എത്തിയത്.
നിതീഷ് കുമാര്‍ രാജിവച്ച് മഹാസഖ്യത്തോടൊപ്പം സര്‍ക്കാര്‍ രൂപീകരിച്ച ശേഷവും രാജിവയ്ക്കാതിരുന്ന ബിജെപി അംഗമായ മുന്‍ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പായി വിജയ് കുമാര്‍ സിന്‍ഹ നടകീയമായി രാജിവച്ചു.