സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയ ബൈക്കിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം.. അറസ്റ്റ് 5 ആയി…

മാവേലിക്കര: സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുവീഴ്ത്തിയ ബൈക്ക് നിര്‍ത്താതെ പോയപ്പോയ ബൈക്ക് യാത്രികനില്‍ നിന്ന് നാട്ടുകാര്‍ രണ്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി സംഭവത്തിൽ കഞ്ചാവ് കച്ചവടക്കാരായ 4 പേര്‍ കൂടി പിടിയിലായി. ഇതോടെ 5 പേർ പിടിയിലായി. യുവാവ് പിടിയിലായ വാർത്ത വീഡിയോ സഹിതം ഇന്നലെ വൺ ഫോർട്ടി ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. മൂന്നാംകുറ്റി-കട്ടച്ചിറ റോഡില്‍ തിങ്കൾ വൈകിട്ട് മൂന്നരക്കാണ് സംഭവം നടന്നത്.
പത്തനംതിട്ട റാന്നി വടക്കേടത്ത് വീട്ടില്‍ അതുലിനെ (27)ആണ് ഇന്നലെ നാട്ടുകാര്‍ കഞ്ചാവുമായി പിടികൂടി പൊലീസിന് കൈമാറിയത്. കഞ്ചാവുമായി വന്ന അതുലിന് പിന്നില്‍ മറ്റൊരു ബൈക്കില്‍ സുഹൃത്ത് പിന്തുടർന്നിരുന്നു. അതുല്‍ പിടിയിലായപ്പോള്‍ ഇയാള്‍ നിര്‍ത്താതെ ബൈക്ക് ഓടിച്ചുപോവുകയായിരുന്നു. അതുലിന്റെ സുഹൃത്തും കൂട്ടുപ്രതിയുമായ ഏഴംകുളം പറക്കോട് സുബിന്‍ഭവനില്‍ വിപിന്‍ (30), ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ വള്ളികുന്നം കടുവിനാല്‍ മേനി മെമ്മോറിയല്‍ കോളനിയില്‍ കൊച്ചുവിളപടീറ്റതില്‍ രഞ്ജിനിഭവനില്‍ നസീര്‍ എന്നുവിളിക്കുന്ന മുനീര്‍(33), കരുനാഗപ്പള്ളി ആദിനാട് വിഷ്ണുഭവനില്‍ ഉണ്ണി എന്നുവിളിക്കുന്ന വിഷ്ണു(35), പത്തനംതിട്ട കൊടുമണ്‍ മനുഭവനം മനു (31)
എന്നിവരെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തത്. അതുലിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്
വള്ളികുന്നം സി.ഐ എം.എം ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘം മറ്റു നാലു പേരേയും പിടികൂടിയത്.

മുനീറും വിഷ്ണുവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളും കഞ്ചാവിന്റെ മൊത്തകച്ചവടക്കാരുമാണെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ ബൈക്ക് ഓടിച്ചുപോയ അതുൽ കാറിലിടിച്ചു റോഡില്‍ വീണു.
സ്‌കൂട്ടര്‍ യാത്രക്കാരി പിന്തുടരുന്നുണ്ടോയെന്ന് തിരിഞ്ഞു നോക്കുന്നതിനിടയിലാണ് ബൈക്ക് കാറിലിടിച്ചത്. അപകടകരമായി തെറ്റായദിശയില്‍ ബൈക്ക് വരുന്നത് കണ്ട് റോഡരികില്‍ ഒതുക്കി നിര്‍ത്തിയ കാറിൽ ബൈക്കിടിക്കുകയായിരുന്നു. അപകടത്തിനിടെ ഇയാളുടെ ബൈക്കിലുണ്ടായിരുന്ന കഞ്ചാവ് പൊതി റോഡില്‍വീണു. ഇതുമായി ഓടി രക്ഷപെടാന്‍
ശ്രമിക്കുന്നതിനിടെ അതുവഴി ബൈക്കിലെത്തിയ യുവാവും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ഓടിച്ചിട്ട് പിടികൂടി വള്ളികുന്നം പൊലീസിന് കൈമാറി. മുനീറിനെയയും വിഷ്ണുവിനെയും അതുലിന് പരിചയപ്പെടുത്തിക്കൊടുത്തത് മനുവാണ്.

Related Articles

Back to top button