വിമാനത്താവളത്തില്‍ തടഞ്ഞു.. അഞ്ചു വയസ്സുകാരിയുടെ ബാഗ് പരിശോധിച്ചപ്പോൾ…

വിമാനത്താവളത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അഞ്ചു വയസ്സുകാരി മകളുടെ ബാഗ് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി. ബെംഗളൂരുവിലേക്ക് പോകാന്‍ കുടുംബസമേതം എത്തിയതായിരുന്നു ഉദ്യോഗസ്ഥന്‍. പരിശോധനയ്ക്കിടെ അലാറം മുഴങ്ങിയപ്പോള്‍ അധികൃതര്‍ കുടുംബത്തെ തടഞ്ഞുനിര്‍ത്തി അഞ്ചു വയസ്സുകാരിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് പൊട്ടാത്ത ബുള്ളറ്റ് കണ്ടെത്തിയത്. യാത്ര വിലക്കുകയും അവരെ വിമാനത്താവള പോലീസിനു കൈമാറുകയുംചെയ്തു. തങ്ങള്‍ ഇസ്രയേലിലേക്ക് വിനോദയാത്ര പോയതാണെന്നും കടല്‍ത്തീരത്ത് വസ്തുക്കള്‍കണ്ട് കുട്ടിക്ക് കളിക്കാന്‍ നല്‍കിയതാണെന്നും കര്‍ണാടകയിലെ വിരമിച്ച കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മൊഴിനല്‍കി. ബുള്ളറ്റ് വിദേശത്ത് നിര്‍മിച്ചതാണെന്നും വലിയ തോക്കുകളില്‍ ഉപയോഗിക്കുന്ന ‘9 എം.എം.’ ഇനത്തില്‍ പ്പെട്ടതാണെന്നും കണ്ടെത്തി. ഉദ്യോഗസ്ഥനും കുടുംബത്തിനും മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button