പൊട്ടക്കിണര്‍ വൃത്തിയാക്കുന്നതിനിടയിൽ കണ്ടെത്തിയത്… ഞെട്ടിക്കുന്ന സാധനം….
നെയ്യാറ്റിന്‍കരയിൽ ശുചീകരണത്തിനിടെ കിണറ്റിനുള്ളില്‍ നിന്ന് കണ്ടെത്തിയ സാധനം കണ്ട് നാട്ടുകാർ ഞെട്ടി. ആറാലുംമൂട് കാളച്ചന്തയ്ക്ക് സമീപം പൊട്ടക്കിണര്‍ വൃത്തിയാക്കുന്നതിനിടയിലാണ് സംഭവം. നെയ്യാര്‍ മേളയോട് അനുബന്ധിച്ച് കിണര്‍ ശുചിയാക്കുകയായിരുന്നു.ഉച്ചക്കട സ്വദേശിയായ പാല്മണിയും ആറ് പേരുമടങ്ങുന്ന സംഘം മൂന്ന് ദിവസമായി തുടരുന്ന വൃത്തിയാക്കലിനിടയിലാണ് തുറന്ന നിലയില്‍ കിണറ്റിനുള്ളില്‍ ചെളിയില്‍ പുതഞ്ഞു കിടന്ന സേഫ് ലോക്കര്‍ കണ്ടെത്തിയത്. സ്വര്‍ണം സൂക്ഷിക്കുന്ന സേഫ് ലോക്കറെന്ന് സംശയിക്കുന്ന ഇരുമ്പ് പെട്ടിക്ക് 60 കിലോയോളം ഭാരം വരും. വിവരം അറിയിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര പൊലീസെത്തി പെട്ടി ഏറ്റെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സ്വര്‍ണക്കടകളിലെ സേഫ് ലോക്കര്‍ ആയിരിക്കാം എന്നാണ് നാട്ടുകാരുടെ സംശയം. സ്വര്‍ണ കവര്‍ച്ചയ്ക്ക് ശേഷം മോഷ്ടാക്കള്‍ കൊണ്ടിട്ടതാവാം എന്നും സംശയിക്കുന്നു. തുരുമ്പെടുത്ത ലോക്കറിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. സംഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു.