രജിസ്റ്ററിൽ ഒപ്പിട്ട ഡോക്‌ടേഴ്‌സ് ഡ്യൂട്ടിയിലില്ല.. സൂപ്രണ്ടിനെ സ്ഥലംമാറ്റി… താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം….

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനം. ആശുപത്രി പ്രവർത്തനത്തിൽ വീഴ്ച്ച കണ്ടെത്തിയ ആരോഗ്യമന്ത്രി സൂപ്രണ്ടിനോട് ക്ഷുഭിതയായി. ആരോഗ്യമന്ത്രി എത്തിയപ്പോൾ പ്രവർത്തിച്ചിരുന്നത് രണ്ട് ഒ പികൾ മാത്രമാണ്. സൂപ്രണ്ടിനെതിരെ കടുത്ത നടപടിയുണ്ടായി, മന്ത്രി അദ്ദേഹത്തെ സ്ഥലംമാറ്റി. രജിസ്റ്ററിൽ ഒപ്പിട്ട ഡോക്‌ടേഴ്‌സ് പോലും ഡ്യൂട്ടിയിലില്ല. ആശുപത്രിയിൽ മരുന്നുകൾ ലഭിക്കുന്നില്ലെന്ന് മന്ത്രിയോട് രോഗികൾ പരാതിപ്പെട്ടു. തുടർന്ന് ആശുപത്രി സൂപ്രണ്ട് അജയ മോഹനെ അടിയന്തരമായി സ്ഥലം മാറ്റാൻ മന്ത്രി ഉത്തരവ് നൽകി. നിരവധി രോഗികൾ ആരോഗ്യമന്ത്രിയുടെ അടുത്ത് വന്ന് പരാതി പറഞ്ഞു. ആശുപത്രിയിൽ ബ്ലഡ് ബാങ്ക് പ്രവർത്തിക്കുന്നില്ല, ഫർമസിയിൽ ആവശ്യത്തിന് മരുന്നുകളില്ല. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെ മോശം തുടങ്ങിയ നിരവധി പരാതികളാണ് മന്ത്രിയോട് പറഞ്ഞത്.

Related Articles

Back to top button