ഇത് ഇത്ര സിമ്പിളായിരുന്നോ….
സമൂഹമാദ്ധ്യമങ്ങളിലും ചില യാത്രക്കാരിലും ആശയക്കുഴപ്പം സൃഷ്ടിച്ച സൈൻ ബോർഡ് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകി പോലീസ്.ഒരു ട്രാഫിക് സൈൻ ബോർഡാണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. ട്രാഫിക് നിയമങ്ങൾ പച്ചവെള്ളം പോലെ അറിയാവുന്നവർ പോലും ഒന്ന് കുഴങ്ങിപ്പോയ സൈൻ ബോർഡിന്റെ അർത്ഥം ഇത്ര സിമ്പിളായിരുന്നോ എന്നാണ് ആളുകൾ ചോദിക്കുന്നത്.അന്ധനായ ഒരാൾ റോഡിലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ നിങ്ങൾ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പാണ് സ്ഥാപിച്ചതെന്ന് കർണാടക ട്രാഫിക് പോലീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കി.സമീപത്ത് അന്ധർക്കായി ഒരു സ്കൂളുണ്ട്. അതിനാലാണ് ഇത്തരമൊരു ബോർഡ് സ്ഥാപിച്ചതെന്ന് പോലീസ് വിശദീകരിച്ചു. എന്തായാലും കുഴപ്പിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയതോടെ മുന്നറിയിപ്പ് അക്ഷരംപ്രതി പാലിക്കാമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് യാത്രക്കാർ.