വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ആലപ്പുഴ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാലും കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലൂടെ ഒഴുകുന്ന നദികളിലും, കൈവഴികളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുവാൻ സാധ്യത നിലനിൽക്കുന്നു. കൂടാതെ ശക്തമായ കാറ്റോടുകൂടിയുള്ള മഴ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ സുരക്ഷയെ മുൻനിർത്തി നാളെ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. പത്ത് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. മറ്റ് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

Related Articles

Back to top button