‘ദുബായിലെ ചർച്ച മാധ്യമ സൃഷ്ടി, പറയാനുള്ളത് പാർട്ടി നേതൃത്വത്തോട് പറയും’…

സിപിഎമ്മിലേക്കെത്തിക്കാനുള്ള ചർച്ച ദുബായിൽ നടന്നെന്ന വാർത്ത തള്ളി ശശി തരൂർ. ദുബായിൽ ചർച്ച നടത്തിയെന്ന ആരോപണം മാധ്യമങ്ങൾ സൃഷ്ടിച്ചതെന്നാണ് ശശി തരൂർ പറയുന്നത്. നിങ്ങളുടെ ആഹാരത്തിന് വേണ്ടി നിങ്ങൾ ചെയ്യുന്നതാണെന്നും പറയാനുള്ളത് പാർട്ടി നേതൃത്വത്തോടെ പറയൂ. അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസം. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാഞ്ഞത് അവർ ക്ഷണിച്ച സമയത്ത് ഞാൻ ഇവിടെ ഇല്ലാത്തതുകൊണ്ടാണ്. ഈ വിഷയത്തിൽ കൂടുതൽ പറയാനില്ല, കൂടുതൽ പറഞ്ഞാൽ വീണ്ടും ചോദ്യങ്ങൾ വരും. പ്രതികരണത്തിനുള്ള സമയം ഇതല്ല. സമയം വരുമ്പോൾ സംസാരിക്കാമെന്നും തരൂർ വ്യക്തമാക്കി.



