ബിയറിനും വൈനിനും അടക്കം വരുന്ന വിലമാറ്റം ഇങ്ങനെ

200 കോടി ആളുകളെ ബാധിക്കുന്ന വ്യാപാര കരാറിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒപ്പുവച്ചു. യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനം ഉൽപന്നങ്ങൾക്കും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും എന്നുമാണ് ലഭ്യമാവുന്ന വിവരം. ബിയറിനും വൈനിനും അടക്കം വിവിധയിനം മദ്യത്തിനും വലിയ രീതിയിലെ വിലക്കുറവ് കരാറിനേ തുടർന്ന് ഉണ്ടാവും. വിദേശ മദ്യത്തിന് പൊതുവെ ഇന്ത്യയിൽ വില കൂടുതലാണ്, വിദേശ മദ്യത്തിന്റെ വില കുത്തനെ കുറയുമെന്നാണ് ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ വിലയാണ് കുറയുന്നത്. സ്വീഡൻ, ഇംഗ്ലണ്ട്, ഇറ്റലി, നെതർലാൻഡ്സ്, ജർമ്മനി തുടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബിയറിന്റെ തീരുവ 50 ശതമാനവും വിസ്കി ഉൾപ്പെടെയുള്ള മദ്യത്തിന് 40 ശതമാനവും കുറയും. ഇതോടെ വളരെ കുറഞ്ഞ വിലയിൽ ഇത്തരം മദ്യം ലഭ്യമാകും. വിദേശ വൈനുകളുടെ തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയ്ക്കും. ഇതോടെ വിദേശ വൈനുകളും ഇന്ത്യയിൽ സാധാരണ വിലയ്ക്ക് ലഭ്യമാകും.



