പണം നഷ്ടപ്പെട്ടതിൽ പരാതി നൽകാനെത്തി.. പിന്നാലെ പൊലീസുകാരനെതിരെ പരാതി

പരാതി നൽകാനെത്തിയ യുവതിയെ അർധരാത്രി മെസ്സേജ് അയച്ച് ശല്യം ചെയ്ത പൊലീസുകാരനെതിരെ പരാതി. തുമ്പ പോലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷിനെതിരെയാണ് പരാതി. അർധരാത്രിയിൽ മെസ്സേജ് അയച്ച് ശല്യംചെയ്തു എന്നാണ് പരാതിയിലുള്ളത്.
പണം നഷ്ടപ്പെട്ടതിൽ പരാതി നൽകാനാണ് ഹോട്ടൽ ജീവനക്കാരിയായ യുവതി സ്റ്റേഷനിൽ എത്തിയത്. അവിടെവെച്ചുതന്നെ സന്തോഷ് യുവതിയുടെ ഫോൺ നമ്പർ വാങ്ങി. പിന്നാലെ രാത്രിയിൽ സിപിഒ യുവതിയ്ക്ക് മെസ്സേജ് അയക്കുകയായിരുന്നു. പൊലീസ് കമ്മീഷണർക്കാണ് യുവതി പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ കഴക്കൂട്ടം എസിപിയെ കമ്മീഷണർ ചുമതലപ്പെടുത്തി.



