കാറിന്റെ ബോണറ്റിൽ പിഞ്ചുകുട്ടികളെ ഇരുത്തി അപകട യാത്ര; സിസിടിവി ദൃശ്യങ്ങൾ പുറത്ത്..

കോട്ടയം പാമ്പാടി വട്ടുകളത്ത് കാറിന്റെ ബോണറ്റിൽ പിഞ്ചുകുട്ടികളെ ഇരുത്തി അപകട യാത്ര. ഇന്നലെ വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. കാർ യാത്രയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പിടി വീണത്. ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലാണ്. രണ്ട് പെൺകുട്ടികളെയാണ് ബോണറ്റിന് മുകളിൽ വച്ച് കാറോടിച്ചത്. കുട്ടികളുടെ പിതാവ് തന്നെയാണ് കാർ ഓടിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കാർ യാത്രയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പാമ്പാടി പൊലീസ് അന്വേഷണം തുടങ്ങിയത്. വട്ടുകളം സ്വദേശിയാണ് ഇയാൾ. കാറുടമയെ കണ്ടെത്തിയിട്ടില്ല. കാർ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.



