വമ്പൻ വിജയത്തിന് പിന്നാലെ ബിജെപി ഞെട്ടിച്ച് സഖ്യകക്ഷിയുടെ അപ്രതീക്ഷിത പിന്മാറ്റം

മഹാരാഷ്ട്രയിലെ ഭരണസഖ്യമായ ‘മഹായുതി’യിൽ അധികാരത്തർക്കം രൂക്ഷമാകുന്നു. ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനിലെ (ബിഎംസി) 29 കോർപ്പറേറ്റർമാരുടെ രജിസ്ട്രേഷൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന അപ്രതീക്ഷിതമായി റദ്ദാക്കിയതോടെ സഖ്യത്തിനുള്ളിലെ ഭിന്നത പരസ്യമായി. സീറ്റ് വിഭജനത്തെയും അധികാര പങ്കിടലിനെയും ചൊല്ലി ബിജെപിയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണതായാണ് സൂചന.

സഖ്യകക്ഷികളെ പോലും ഞെട്ടിച്ചുകൊണ്ടുള്ള ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പാർട്ടി ആസ്ഥാനത്തെത്തിയ കോർപ്പറേറ്റർമാർ ഇതോടെ ആശയക്കുഴപ്പത്തിലായി. ബിഎംസിയിലെ നിർണ്ണായകമായ കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങൾ, മേയർ പദവി എന്നിവയുമായി ബന്ധപ്പെട്ട് ഷിൻഡെ പക്ഷത്തിനുള്ളിൽ നിലനിൽക്കുന്ന അതൃപ്തിയാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് അഭ്യൂഹങ്ങൾ.

അതേസമയം, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നിശ്ചയിച്ചിരുന്ന കാബിനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നതും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. മുംബൈയിലെ രാഷ്ട്രീയ ചർച്ചകൾക്ക് നിൽക്കാതെ ഷിൻഡെ തന്‍റെ സ്വഗ്രാമമായ ദാരെയിലേക്ക് തിരിക്കുകയും സതാറയിൽ പ്രാദേശിക പ്രചാരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.

Related Articles

Back to top button