‘കിറ്റക്സിന്റെ കണക്കുകൾ എല്ലാം സുതാര്യം, നിയമവിരുദ്ധ പ്രവർത്തനം നടത്തിയതായി ഒരു പരാതിയും ഇല്ല’…

കിറ്റക്സിന്റെ കണക്കുകൾ എല്ലാം സുതാര്യമാണെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയതായി ഒരു പരാതിയും ഇല്ലെന്നും ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സാബു എം ജേക്കബ് ആരോപിച്ചു. കഴിഞ്ഞ മെയ് മാസത്തിൽ ഇഡി ചില രേഖകൾ ആവശ്യപ്പെട്ടിരുന്നു. ഇഡി ആവശ്യപ്പെട്ടത് അഞ്ച് വർഷത്തെ ബാലൻസ് ഷീറ്റാണ്. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്നും സാബു ജേക്കബ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കയറ്റുമതി ഉത്പന്നങ്ങളുടെ തുക കിട്ടിയോ എന്നും ചോദിച്ചു. എല്ലാ ഇടപാടുകളും ബാങ്ക് വഴിയാണ് നടത്തിയത്. വാര്‍ത്ത നൽകിയ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സാബു ജേക്കബ് വ്യക്തമാക്കി



