ശബരിമല സ്വര്‍ണക്കൊള്ള; കെപി ഉദയബാനുവിന് മറുപടിയുമായി ആന്‍റോ ആന്‍റണി

ശബരിമല സ്വർണ്ണകൊള്ള കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെപി ഉദയഭാനുവിന്‍റെ ആരോപണങ്ങളിൽ മറുപടിയുമായി ആന്‍റോ ആന്‍റണി. കെപി ഉദയഭാനുവിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും സ്വർണം കട്ട കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരും സിപിഎമ്മും സ്വീകരിക്കുന്നതെന്നും ആന്‍റോ ആന്‍റണി പറഞ്ഞു. അവരെ രക്ഷിക്കുന്നതിന് വേണ്ടി ഇത്തരം അപവാദ പ്രചരണങ്ങൾ നടത്തുകയാണ്. യാതെരു അടിസ്ഥാനവുമില്ലാത്ത വ്യാജപ്രചരണമാണ് തനിക്കെതിരെ നടത്തുന്നത്. കുറ്റക്കാർക്കെതിരെ നടപടി എടുക്കാനാണ് ഇവർ ആദ്യം തയ്യാറാകേണ്ടതെന്നും ആന്‍റോ ആന്‍റണി പറഞ്ഞു

Related Articles

Back to top button