ശബരിമല സ്വർണ്ണക്കൊള്ള…മുരാരി ബാബുവിന് ഇഡി സമൻസ് നൽകിയേക്കും…..

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിലെ പ്രതിയും തിരുവിതാംകൂർ മുൻ എക്സിക്യൂട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന് ഇഡി ഇന്ന് സമൻസ് നൽകിയേക്കും. എസ്ഐടി റജിസ്റ്റർ ചെയ്ത രണ്ടും കേസുകളിലും കൊല്ലം വിജിലൻസ് കോടതി മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം നൽകിയിരുന്നു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേസിലെ പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ വിവരങ്ങൾ തേടുന്നതിനാണ് ഇഡി ചോദ്യം ചെയ്യൽ. മുരാരി അടക്കമുള്ളവരുടെ വീടുകളിൽ ഇഡി നടത്തിയ പരിശോധനയിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, സ്വത്തുക്കൾ അടക്കമുള്ള രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ചും കൂടുതൽ വ്യക്തതയുണ്ടാക്കും. സ്വർണക്കൊള്ളയിൽ നടന്ന കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളിലാണ് ഇഡി അന്വേഷണം. കേസിലെ മറ്റ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് ഇടൻ ഇഡി കോടതിയേയും സമീപിച്ചേക്കും.

Related Articles

Back to top button