CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം അവസാനിച്ചു…യോഗത്തിൽ പ്രധാന ചർച്ച….

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളടക്കം ചർച്ച ചെയ്യാനായി ചേർന്ന സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം അവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തിൽ ചേർന്ന യോഗത്തിൽ ശബരിമല സ്വർണക്കൊള്ള വിഷയം ചർച്ചയായില്ല.

കേസിൽ പ്രതിയായ ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാറുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തില്ല. കേസിൽ പത്മകുമാറിനെതിരെ പാർട്ടി തലത്തിൽ നടപടി സ്വീകരിച്ചില്ലെന്ന വിമർശനം പ്രതിപക്ഷമടക്കം ഉയർത്തുന്ന വേളയിലാണ് ഇന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് നടന്നത്.

Related Articles

Back to top button