വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സ നിഷേധം; മുഖ്യമന്ത്രിയ്ക്ക് പരാതി കൈമാറി ബിസ്‌മീറിന്റെ കുടുംബം

തിരുവനന്തപുരം വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി മരിച്ച ബിസ്മിറിന്റെ കുടുംബം. ആശുപത്രി ജീവനക്കാർ പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കൃത്യവിലോപത്തിനെതിരെ നടപടി ഉണ്ടാകണമെന്നും ഭാര്യ ജാസ്മിൻ നൽകിയ പരാതിയിൽ ആവശ്യം. ബിസ്‌മീർ ഗുരുതരാവസ്ഥയിൽ എത്തിയിട്ടും ഗ്രിൽ തുറക്കാൻ മിനിറ്റുകൾ താമസിച്ചു, മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ സി പി ആർ നൽകാത്തതെന്തേ എന്നാണ് ഡോക്ടർമാർ ചോദിച്ചത് എത്തിച്ച ആംബുലൻസിൽ ഓക്സിജൻ സംവിധാനം ഉണ്ടായിരുന്നില്ല ഭർത്താവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം ആശുപത്രിയിൽ നിന്നുള്ള പിഴവ് ആണെന്നും ജാസ്മിൻ പരാതിയിൽ പറയുന്നു.

ജനുവരി 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് കൊല്ലംകോണം സ്വദേശി ബിസ്‌മീറിനെ ആശുപത്രിയിൽ എത്തിക്കുന്നത്. മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലംകൊണം സ്വദേശി ബിസ്‌മീർ മരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. ചികിത്സ നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെ നിർണായ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്ത് വന്നു , അതിനുശേഷമാണ്  പ്രതിഷേധം ശക്തമായത്. ബിജെപി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. പോലീസ് ബാരിക്കേഡ് വച്ച് പ്രവർത്തകരെ തടഞ്ഞു. പോലീസും പ്രവർത്തകരുമായുള്ള സംഘർഷത്തിൽ കോൺഗ്രസ് -യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

Related Articles

Back to top button