മണ്ണൂത്തിയിൽ അപകടം; രണ്ട് വാഹനങ്ങളിൽ ഇടിച്ച കെഎസ്ആർടിസി ബസിൻ്റെ ചക്രങ്ങൾ ഊരിത്തെറിച്ചു

മണ്ണൂത്തി പാതയില്‍ ഡോണ്‍ ബോസ്കോ സ്കൂളിന് സമീപം അപടത്തില്‍ പെട്ട കെഎസ്ആര്‍ടിസി ബസ്സിന്‍റെ പിന്‍ ചക്രങ്ങള്‍ ഊരിപ്പോയി. ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. ഗോവിന്ദപുരത്തുനിന്നും തൃശൂരേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ദേശീയ പാതയില്‍ നിന്ന് തൃശൂര്‍ റൂട്ടിലേക്ക് കടക്കുന്നതിനിടെ പെട്ടി ഓട്ടോ റിക്ഷയില്‍ ബസ് തട്ടി. ഓട്ടോ മറിഞ്ഞു. മുന്നോട്ട് പോയ ബസ്സില്‍ തൃശൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന കാര്‍ ഇടിച്ചു. മുന്നില്‍ നിന്നും തട്ടിയ കാര്‍ പിന്‍ ഭാഗത്തെ ചക്രത്തിലേക്ക് ഇടിച്ചു കയറി. ഇതേത്തുടര്‍ന്നാണ് ചക്രം ഊരിത്തെറിച്ചത്. പെട്ടി ഓട്ടോ റിക്ഷയിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും,  കാറിന്‍റെ ഡ്രൈവര്‍ക്കും അപകടത്തിൽ പരിക്കുണ്ട്. ബസ് യാത്രികരില്‍ ചിലര്‍ക്കും നിസ്സാര പരിക്കുണ്ട്. അപകടത്തെ തുടര്‍ന്ന് വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ നീക്കി ഗതാഗതം സുഗമമാക്കി. പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രികളിലേക്ക് മാറ്റി

Related Articles

Back to top button