തനിക്ക് മരണത്തെ ഭയമില്ല! എം എം മണിയുടെ ഭീഷണിക്ക്  പ്രതികരണവുമായി എസ് രാജേന്ദ്രന്‍ 

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം മണിയുടെ ഭീഷണി പ്രസംഗത്തില്‍ പ്രതികരണവുമായി സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന എസ് രാജേന്ദ്രന്‍. എം എം മണിയുടെ പ്രതികരണത്തെ നാടന്‍ ഭാഷയിലുള്ള പ്രതികരണമായി മാത്രം കാണുന്നില്ലെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. എം എം മണി ഇങ്ങനെ പറയാന്‍ കാരണം ചില നേതാക്കളാണ്. ഭീഷണി പരാമര്‍ശത്തില്‍ നിയമനടപടിയെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. തനിക്ക് മരണത്തെ ഭയമില്ലെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു  രാജേന്ദ്രന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം മൂന്നാറില്‍ നടന്ന പൊതുയോഗത്തിലായിരുന്നു എസ് രാജേന്ദ്രനെതിരായ എം എം മണിയുടെ ഭീഷണി പ്രസംഗം. പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നായിരുന്നു എം എം മണി പറഞ്ഞത്. പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും തന്റെ ഭാഷയില്‍ തീര്‍ത്ത് കളയുമെന്നും എം എം മണി പറഞ്ഞു. ഒരു പ്രത്യേക ആംഗ്യവും എം എം മണി കാണിച്ചിരുന്നു.

Related Articles

Back to top button