ഭാര്യയെ ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി…

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. വിളപ്പിൽശാല ചിലപ്പാറ അരുവിപ്പുറത്താണ് സംഭവം. രതീഷുമായി വിദ്യയുടെ രണ്ടാം വിവാഹമാണ്. രതീഷ് തന്നെയാണ് വിദ്യയെ കൊലപ്പെടുത്തിയ വിവരം സുഹൃത്തിനെ വിളിച്ച് അറിയിക്കുന്നത്. സുഹൃത്താണ് പോലീസിൽ അറിയിക്കുന്നത്. മദ്യലഹരിയിലായിരുന്നു കൊലപാതകം എന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മിൽ വഴക്കും, തർക്കങ്ങളും പതിവായിരുന്നു എന്നും പോലീസ് പറയുന്നു.




