പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെതിരെ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് നശിപ്പിച്ച നിലയിൽ…

രക്തസാക്ഷി ഫണ്ട് വെളിപ്പെടുത്തൽ വിവാദത്തിൽ കണ്ണൂർ പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെതിരെ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് നശിപ്പിച്ച നിലയിൽ. പയ്യന്നൂർ വെള്ളൂരിൽ സ്ഥാപിച്ച ബോർഡാണ് നശിപ്പിച്ചത്. രാവിലെ കുഞ്ഞികൃഷ്ണന് അനുകൂലമായി സ്ഥാപിച്ച പോസ്റ്ററും നശിപ്പിച്ചിരുന്നു.
ഒറ്റുകാരനെ നാട് തിരിച്ചറിയണം എന്ന് എഴുതിയ ഫ്ലെക്സുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നിരുന്നത്. വെള്ളൂരിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളാണ് ഇപ്പോൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടെന്നതിന്റെ തെളിവാണ് ഈ സംഭവം.



