ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം…പൊലീസ് റിപ്പോർട്ട്‌ പുറത്ത്…

തിരുവനന്തപുരം പൂന്തുറയിൽ ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം, ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചതുകൊണ്ടെന്ന് പൊലീസ്. നിരന്തരമായ അവഹേളനത്തിൽ അമ്മയ്ക്കും മകൾക്കും കഠിനമായ മാനസിക വിഷമമുണ്ടായി. ഭർത്താവിൽ നിന്ന് ഗ്രീമ മാനസിക പീഡനം അനുഭവിച്ചെന്നും അറസ്റ്റ് റിപ്പോർട്ടിലുണ്ട്

മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപും ഭർത്താവ് ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചു. നിരന്തരമായി ഭാര്യ കാണാൻ ശ്രമിച്ചപ്പോൾ സമ്മതിച്ചില്ലെന്നും അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. പ്രതിയായ ഉണ്ണികൃഷ്ണനെ മുംബൈയിൽ നിന്ന് പിടികൂടി ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതും ഭാര്യയോടുള്ള ക്രൂരതയും ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button