വൻ കുഴൽപ്പണ വേട്ട; സ്വകാര്യ ബസ് യാത്രക്കാരനിൽ നിന്ന് 31 ലക്ഷത്തിലേറെ രൂപ പിടികൂടി

വയനാട് മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. ബസ് യാത്രക്കാരനിൽ നിന്ന് 31 ലക്ഷത്തോളം രൂപ പിടികൂടി. മാനന്തവാടി തോൽപ്പെട്ടി എക്സൈസ് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സാമിറിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യബസ്സിലെ യാത്രക്കാരനായിരുന്നു ഇയാൾ. കൊടുവള്ളിയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്ന പണമാണ് പിടികൂടിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.




