ചങ്ങനാശേരിയില്‍ കന്യാസ്ത്രീ പീഡനത്തിനിരയായി….അറസ്റ്റിലായത്….

ചങ്ങനാശേരി: അതിരൂപതയുടെ കീഴിലുള്ള ആശുപത്രിയിൽ കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മുൻ എച്ച്.ആർ മാനേജർ അറസ്റ്റിലായി. പൊൻകുന്നം സ്വദേശി ബാബു തോമസിനെ (45) ആണ് ചങ്ങനാശേരി പൊലിസ് പിടികൂടിയത്.

ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കാലയളവിൽ പ്രതി കന്യാസ്ത്രീയെ നിരന്തരം പീഡനത്തിനിരയാക്കി എന്നാണ് പരാതി. ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയക്കുകയും പലതവണ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള കൂടുതൽ ജീവനക്കാർ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. 

പരാതി ഉയർന്നതിന് പിന്നാലെ പ്രതി ജോലിയിൽ നിന്നും രാജിവെച്ചതായി സഭാ മാധ്യമ വിഭാഗം അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് വ്യക്തമാക്കി.

Related Articles

Back to top button