77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ; രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ. റിപ്പബ്ലിക് ദിന പരേഡിനായുള്ള എല്ലാ സജ്ജീകരണങ്ങളും ദില്ലിയിലെ കർത്തവ്യപഥിൽ പൂർത്തിയായി. തിങ്കളാഴ്ച്ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകൾ നടക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിക്കും. പത്മാപുരസ്കാരങ്ങളും സൈനിക പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ദില്ലി. പഴുതടച്ച സുരക്ഷയാണ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അതേസമയം, റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ മുഖ്യാതിഥികളായ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് കൂടിക്കാഴ്ച നടത്തും.

Related Articles

Back to top button