മെഡിക്കൽ കോളേജിലെ ലാബിനകത്ത് സംശയാസ്പദമായി കണ്ടു…പിടികൂടിയത്….

കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽ നിന്ന് കോപ്പർ മോഷ്ടിച്ച പ്രതി പിടിയിൽ. മെഡിക്കൽ കോളേജ് ക്യാമ്പസിലെ ബി എസ് എൽ 3 ടിബി ലാബിൽ നിന്ന് കോപ്പർ ഭാഗങ്ങൾ മോഷ്ടിച്ച കുറ്റ്യാടി സ്വദേശി മൂസയെ ആണ് പൊലീസ് പിടികൂടിയത്.

ലാബിലെ എയർ ഹാൻഡ്‌ലിംഗ് യൂണിറ്റിലെ കോപ്പർ ഭാഗങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. മോഷണത്തിന് പിന്നാലെ ക്യാമ്പസിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. സുപ്രധാനമായ കോപ്പർ ഭാഗങ്ങൾ ഇളക്കി മാറ്റിയതിനെത്തുടർന്ന് ലാബിന്റെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെട്ടു. പ്രതിയെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Related Articles

Back to top button