ഈ സർക്കാരിന്റെ കാലത്ത് ഒരു റെയിൽ പദ്ധതിയും വരാൻ പോകുന്നില്ല; പരിഹാസവുമായി  രമേശ് ചെന്നിത്തല

ഈ സർക്കാരിന്റെ കാലത്ത് ഒരു റെയിൽ പദ്ധതിയും വരാൻ പോകുന്നില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ റെയിലിന്റെ സ്ഥിതി എന്തായെന്നും ചോദ്യം. ഇ ശ്രീധരൻ ആണെങ്കിലും,  പിണറായി വിജയൻ ആണെങ്കിലും ആ മഞ്ഞക്കുറ്റി അവിടുന്ന് മാറ്റി ജനങ്ങളെ രക്ഷിക്കണമെന്നുമാണ് രമേശ് ചെന്നിത്തലയുടെ പരിഹാസം.  കെ വി തോമസ് പറഞ്ഞ പലകാര്യങ്ങളും നടന്നിട്ടിലല്ലോ. മഞ്ഞക്കുറ്റി ഊരി കൊണ്ടുപോയാൽ ആളുകൾക്ക് സൗകര്യം ആകുമായിരുന്നു. തിരഞ്ഞെടുപ്പ് ആകുമ്പോൾ ഇങ്ങനെയുള്ള പല അഭ്യാസങ്ങളും കാണേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇ ശ്രീധരൻ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് അദേഹം ചോദിച്ചു.

കേരളത്തിലെ അതിവേഗ റെയിൽ പാതയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നായിരുന്നു ഇ ശ്രീധരൻ പ്രഖ്യാപിച്ചത്. 3.15 മണിക്കൂറിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താം. 86,000 കോടിയാണ് പ്രതീക്ഷിക്കുന്ന ചിലവെന്നും അദേഹം വ്യക്തമാക്കിയിരുന്നു. ഹൈസ്പീഡ് റെയിൽവെ ലൈൻ എങ്ങനെയെങ്കിലും കൊണ്ടുവരിക എന്ന ഒറ്റ ലക്ഷ്യമേയുള്ളൂവെന്നും അദേഹം പറഞ്ഞു. ഇതിലാണ് രമേശ് ചെന്നിത്തല പ്രതികരണം നടത്തിയിരിക്കുന്നത്.

Related Articles

Back to top button