പത്തനംതിട്ട ജില്ലാ കളക്ടറുടെ കാറപകടം; കാറിന്റെ ഡ്രൈവർക്കെതിരെ കേസ്, വാഹനം അലക്ഷ്യമായി ഓടിച്ചു

പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ എതിർദിശയിൽ വന്നിടിച്ച കാറിന്റെ ഡ്രൈവർക്കെതിരെ കോന്നി പോലീസ് കേസെടുത്തു. അലക്ഷ്യവും,  അശ്രദ്ധയുമായി വാഹനം ഓടിച്ചതിനാണ് കേസ്. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. കോന്നി മാമൂട് ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടത്തിൽ പരിക്കേറ്റ ജില്ലാ കളക്ടർ  പ്രേം കൃഷ്ണൻ, ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവർ ചികിത്സയിലാണ്. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്. ​ഗുരുതരമായ പരിക്കുകളില്ലെന്നാണ് വിവരം. അതേസമയം, ഇടിച്ച കാറിൽ ഉണ്ടായിരുന്ന കൊല്ലം രണ്ടാംകുറ്റി സ്വദേശി നിയാസും കുടുംബവും ചികിത്സയിൽ തുടരുകയാണ്.

Related Articles

Back to top button