കാറും, സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

കഴക്കൂട്ടം ചന്തവിളയിൽ കാറും,  സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ(46) ആണ് മരിച്ചത്. പുലർച്ചെ 12 മണിയോടെ ചന്തവിള ആമ്പല്ലൂരിൽ ആയിരുന്നു അപകടം. വിമാനത്താവളത്തിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും കഴക്കൂട്ടത്തേക്ക് വരികയായിരുന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. പ്രിൻസിലാൽ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്തു.

Related Articles

Back to top button