യുഡിഎഫിൻറെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സർട്ടിഫിക്കറ്റ് വേണ്ട

യുഡിഎഫിനും കോൺഗ്രസിനും ലീഗിനുമെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിൻറെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും മഹാരഥന്മാർ ഇരുന്ന പ്രധാനമന്ത്രി കസേരയിലിരുന്ന് പച്ചക്ക് വർഗീയത പറയുകയാണെന്നും വിഡി സതീശൻ പറഞ്ഞു.മതേതരത്വം സംരക്ഷിക്കലാണ്. ലീഗിൻറെയും കോൺഗ്രസിൻറെയും ആദ്യ പരിഗണന. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കേരളത്തിൽ വരാനും ഔദ്യോഗിക പരിപാടികളിലും പാർട്ടി പരിപാടികളിലും പങ്കെടാക്കാനുമുള്ള എല്ലാ അവകാശവുമുണ്ട്. എന്നാൽ, മഹാരഥന്മാർ ഇരുന്ന പ്രധാനമന്ത്രി കസേരയിൽ ഇരുന്ന് പച്ചയ്ക്ക് വർഗീയത വിളിച്ചു പറയുന്നത് ആപത്കരമാണ്. അത് ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിൻറെയും മൂല്യമങ്ങളെയും വികലമാക്കുന്നതിന് തുല്യമാണ്.




