‘സൈബർ ഇടങ്ങളിൽ ആർക്കും എന്തും പറയാം എന്നതാണ് അവസ്ഥ, ആളുകൾ പൊലീസാകരുത്…ബി സന്ധ്യ ഐപിഎസ്

സൈബറിടങ്ങളിലെ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആർക്കും എന്തും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് റീച്ച് കൂട്ടാമെന്ന അവസ്ഥയാണ് പൊതുവായി കാണപ്പെടുന്നതെന്ന് മുൻ ഡിജിപി ബി സന്ധ്യ ഐപിഎസ്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ എന്തെങ്കിലുമൊക്കെ കണ്ട് കഴിഞ്ഞ് അതിനെതിരെ വളരെ മോശം രീതിയിൽ കമ്മന്റുകൾ ഇടുന്നതെല്ലാം ഈ അടുത്തിടെയാണ് വളരെയേറെ വർദ്ധിക്കുന്നത്. പൊലീസാണ് ഒരു കുറ്റകൃത്യത്തിനെതിരെ നടപടി എടുക്കേണ്ടത് അല്ലാതെ ജനങ്ങൾ പൊലീസായി പ്രവർത്തിക്കരുതെന്നും ബി സന്ധ്യ പറഞ്ഞു.




