നടൻ കൃഷ്ണപ്രസാദിനും, ബിജെപി കൗൺസിലറായ സഹോദരനുമെതിരെ കേസ്

നടൻ കൃഷ്ണപ്രസാദിനും , ബിജെപി കൗൺസിലറായ സഹോദരൻ കൃഷ്ണകുമാറിനുമെതിരെ കേസ്. അയൽവാസിയായ ഡോക്ടറെ മർദിച്ചെന്ന പരാതിയിൽ ചങ്ങാനാശ്ശേരി പോലീസാണ് കേസെടുത്തത്. കോട്ടയം ഭാരത് ആശുപത്രിയിലെ ഡോ ശ്രീകുമാറിനാണ് മർദനമേറ്റത്. മലിനജലം പറമ്പിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിനു കാരണം എന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഡോക്ടർ പുറത്തു വിട്ടിട്ടുണ്ട്. അതേ സമയം, മർദിച്ചിട്ടില്ലെന്നും നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് നടൻ കൃഷ്ണപ്രസാദിന്റെ പ്രതികരണം.

Related Articles

Back to top button