ക്ഷണിച്ചാൽ ബിജെപിയിൽ പോകാൻ പിണറായി നിങ്ങളുടെ അടിമയല്ല, കോൺഗ്രസിൽ നിന്ന് നിരവധി പേരെ കിട്ടും; എംവി ജയരാജൻ

ക്ഷണിച്ചാൽ ബിജെപിയിൽ പോകാൻ പിണറായി നിങ്ങളുടെ അടിമയല്ലെന്ന് സിപിഎം നേതാവ് എംവി ജയരാജൻ. കോൺഗ്രസിൽ നിന്ന് നിരവധി പേരെ കിട്ടും. പിണറായി മധ്യപ്രദേശിൽ പരിപാടിക്ക് പോയപ്പോൾ തലക്ക് വില പറഞ്ഞു ബിജെപി. ഉറച്ച മതനിരപേക്ഷ നിലപാടാണ് സിപിഎമ്മിൻ്റേതെന്നും എംവി ജയരാജൻ പറഞ്ഞു. ഷാജിക്ക് കണ്ടാമൃഗത്തേക്കാൾ വലിയ തൊലിക്കട്ടിയാണെന്നും ഷാജിയുടെ മുന്നിൽ കാണ്ടാമൃഗം കൈ കൂപ്പി നമസ്കരിക്കുമെന്നും ജയരാജൻ പറഞ്ഞു. പിഎ മുഹമ്മദ് അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ. കേന്ദ്ര മന്ത്രി രാംദാസ് അതാവാലെയുടെ പിണറായിയെ എൻഡിഎയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.



