സജി ചെറിയാന്‍റെ ഖേദ പ്രകടനം പാർട്ടി നിർദ്ദേശപ്രകാരമെന്ന് സ്ഥിരീകരിച്ച് എം വി ഗോവിന്ദൻ

വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ ഖേദ പ്രകടനം നടത്തിയത് പാർട്ടി നിർദ്ദേശപ്രകാരമെന്ന് സ്ഥിതീകരിച്ചു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സജി ചെറിയാൻ പറഞ്ഞത് സി പി എം നിലപാടല്ലെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞുവച്ചത്. എല്ലാക്കാലത്തും വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സി പി എം. ഇന്നലെയും, ഇന്നും, നാളെയും വർഗീയതക്കെതിരെ പോരാടുന്നതിൽ മുന്നിൽ നിൽക്കുന്ന പാർട്ടിയാണ് സി പി എം. എന്നും അത് അങ്ങനെയായിരിക്കും. ഇക്കാര്യത്തിൽ വ്യത്യസ്തമായ എന്തെങ്കിലും നിലപാട് ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതൊന്നും പാർട്ടി നിലപാടല്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. തെറ്റ് പറ്റി എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണോ സജി ചെറിയാൻ പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചത് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, അല്ലാതെ പിൻവലിക്കുമോ എന്നായിരുന്നു എം വി ഗോവിന്ദൻ്റെ മറുപടി.



