കണ്ണൂരിൽ എൻസിപി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു….

കണ്ണൂരിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. 15 സംസ്ഥാന- ജില്ലാ നേതാക്കളാണ് കോൺഗ്രസിന്റെ അംഗത്വം സീകരിച്ചത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കെ സുധാകരൻ ഇവർക്ക് അംഗത്വം നൽകി. കൂടുതൽ പേർ കോൺഗ്രസിൽ എത്തുമെന്ന് കെ സുധാകരൻ പറഞ്ഞു.

എൻസിപിയുടെ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റും മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ സുരേശൻ, എൻസിപി സംസ്ഥാന നിർവ്വാഹക സമിതി അംഗവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ
കുഞ്ഞിക്കണ്ണൻ, എൻസിപി ജില്ലാ ജനറൽ സെക്രട്ടറി സംസ്ഥാന നിർവ്വാഹക സമിതി അംഗവുമായ
രജീഷ് കെ വി, നാഷണലിസ്റ്റ് മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി ശിവദാസൻ,
നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും മുൻ പഞ്ചായത്ത് മെമ്പറുമായ സി പ്രസന്ന, എൻസിപി ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മധു വി എം, തളിപ്പറമ്പ് ബ്ലോക്ക്(എൻസിപി എസ്) വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഒ വി, നാഷണലിസ്റ്റ് കൺസ്യൂമർ എഫയേർസ് ജില്ലാ എക്‌സിക്യുട്ടീവ് മെമ്പർ വിനോദ് പി സി, എൻസിപി കണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ചന്ദ്രൻ ചേലോറ, എൻസിപി തലശ്ശേരി മണ്ഡലം സെക്രട്ടറി വെളുത്തമ്പു കെ വി, കർഷക കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പി കെ ശശി, നാഷണലിസ്റ്റ് മത്സ്യ തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റും എൻസിപി ധർമ്മടം ബ്ലോക്ക് സെക്രട്ടറിയുമായ കെ വി സജീവൻ തുടങ്ങിയവരാണ് കോൺഗ്രസിൽ ചേർന്നത്.

Related Articles

Back to top button