മാപ്പ് വേണ്ട രാജി മതി; സജിചെറിയാന്റെ ചെങ്ങന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷം

മന്ത്രി സജിചെറിയാന്റെ ചെങ്ങന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. ബാരിക്കേടിന് മുകളിൽ കയറി നിന്ന പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. വർഗീയ പരാമർശം പിൻവലിച്ചുകൊണ്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ല രാജിവെക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.പോലീസും,  പ്രവർത്തകരും തമ്മിൽ സ്ഥലത്ത് സംഘർഷം ഉണ്ടായി.മന്ത്രി നടത്തിയ പരാമർശം നാടിനെ വർഗീയമായി ദ്രുവീകരിക്കുമെന്നും നേരത്തെ ഭരണഘടനയ്ക്കെതിരെ അടക്കം സജിചെറിയാൻ പരാമർശം ഉന്നയിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ഒരാൾ ഒരിക്കലും മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും  പ്രതിഷേധക്കാർ പ്രതികരിച്ചു.

മന്ത്രി സജി ചെറിയാനെ ചങ്ങലയ്ക്ക് ഇടണമെന്നും , ഭരണഘടനയോട് നീതി പുലർത്തണമെന്നും യൂത്ത് കോൺഗ്രെസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനിഷ് പ്രതികരിച്ചു. ആദ്യഘട്ടത്തിൽ തന്നെ മന്ത്രി സജി ചെറിയാന് ചികിത്സ കൊടുത്താൽ മതിയായിരുന്നുവെന്നും ജനിഷ് പറഞ്ഞു.

Related Articles

Back to top button