സഞ്ചാരികളെയുമായെത്തിയ ടെമ്പോ ട്രാവലറിന് തീപിടിച്ചു

കേരള – തമിഴ്‌നാട് അതിർത്തിയിലെ കുമളിക്ക് സമീപം  ടെമ്പോ ട്രാവലറിന് തീപിടിച്ചു. സഞ്ചാരികളെയുമായെത്തിയ വാഹനമാണ് കത്തി നശിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. യാത്രക്കാരുടെ ബാഗുകൾ കത്തി നശിച്ചു. 8  പുരുഷൻമാരും,  4  സ്ത്രീകളും,  ‍ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. കമ്പത്തു നിന്നും ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.

Related Articles

Back to top button