ബിരുദമുണ്ടോ? കേരള നാഷണൽ സേവിങ്സ് സ‍ർവീസിൽ അസിസ്റ്റ​ന്റ് ഡയറക്ടർ ആകാം

കേരളാ നാഷണൽ സേവിങ്സ് സ‍ർവീസിൽ അസിസ്റ്റ​ന്റ് ഡയറക്ടർ തസ്തികയിൽ വിവിധ രീതികളിൽ നിയമനം നടത്തുന്നതിന് കേരളാ പബ്ലിക് സ‍ർവീസ് കമ്മീഷൻ ( പി എസ് സി) അപേക്ഷ ക്ഷണിച്ചു. നേരിട്ടും തസ്തികമാറ്റം വഴിയുമുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

നിലവിൽ മൂന്ന് തരത്തിലുള്ള ഒഴിവുകളാണ് ഉള്ളത്. രണ്ട് വകുപ്പുകളിൽ നിന്നുള്ള തസ്തികമാറ്റം വഴിയും അതിന് ശേഷം നേരിട്ടുള്ള നിയമനവും ആണ് ഇതിൽ ഉൾപ്പെടുന്നത്.

ഈ നിയമനങ്ങളിലെല്ലാം പ്രതീക്ഷിത ഒഴിവുകളാണ് ഉള്ളത്. തസ്തിക മാറ്റം വഴി ആവശ്യമായ ഉദ്യോ​ഗാർത്ഥികൾ ഇല്ലാത്ത പക്ഷം നേരിട്ടുള്ള നിയമനത്തിലൂടെയായിരിക്കും ഈ ഒഴിവുകൾ നികത്തുക.

നേരിട്ടുള്ള നിയമനം
തസ്തികയുടെ പേര് : അസ്സിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷണല്‍ സേവിങ്സ്

ശമ്പളം:55200-115300 രൂപ

പ്രായ പരിധി: 18-36. ഉദ്യോ​ഗാർത്ഥികൾ 02.01.1989-നും 01.01.2007-നും ഇടയില്‍ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പടെ) പട്ടികജാതി,പട്ടികവർഗ്ഗം, മറ്റ് പിന്നാക്കവിഭാ​ഗം എന്നിവർക്ക് നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.

യോ​ഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം

നേരിട്ടുള്ള നിയമന വിജ്ഞാപനം
തസ്തിക മാറ്റം വഴിയുള്ള നിയമനത്തിന് ആ‍ർക്കൊക്കെ അപേക്ഷിക്കാം
​ഗ്രാമവികസന വകുപ്പ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ നിർദ്ദിഷ്ട തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമേ തസ്തികമാറ്റം വഴി ഈ ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

✅ഗ്രാമ വികസന വകുപ്പിലെ ജനറല്‍ എക്സ്റ്റൻഷൻ ഓഫീസേഴ്സ് , എക്സ്റ്റൻഷൻ ഓഫീസേഴ്സ് ( ഹൗസിങ് / ഐ ആ‍ർ ഡി)

✅ സെക്രട്ടേറിയറ്റ് സബോർഡിേനറ്റ് സർവീസിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ / സീനിയർ ​ഗ്രേഡ് അസിസ്റ്റന്റ് എന്നിവർക്ക് അപേക്ഷിക്കാം.

തസ്തികമാറ്റം വഴി അപേക്ഷിക്കുന്നവർ തങ്ങളുടെ വകുപ്പ് മേധാവിയിൽ നിന്നും വാങ്ങിയ സർവീസ് സർട്ടിഫിക്കറ്റ് പിഎസ് സിയിലെ അവരവരുടെ ഉദ്യോ​ഗാർത്ഥി പ്രൊഫൈലിൽ അപ് ലോഡ് ചെയ്യേണ്ടതും പി എസ് സി ആവശ്യപ്പെടുമ്പോൾ അസ്സൽ ഹാജരാക്കേണ്ടതുമാണ്. ഇതി​ന്റെ മാതൃക പി എസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സർവീസ് സർട്ടിഫിക്കറ്റ് മാതൃക
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി നാല് (04-02-2026) ബുധനാഴ്ച രാത്രി 12 മണിവരെ

Related Articles

Back to top button