ക്ഷേത്രോത്സവത്തില്‍ ഗാനമേളയ്ക്കിടെ ഗണഗീതം; സ്റ്റേജില്‍ കയറി തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പന്‍ ക്ഷേത്രോത്സവത്തില്‍ ആര്‍എസ്എസ് ഗണഗീതം. ഇന്നലെ രാത്രി ഗാനമേളക്കിടെയായിരുന്നു ഗണഗീതം പാടിയത്. തൃശ്ശൂരില്‍ നിന്നുള്ള ഗാനമേള സംഘമാണ് ഗാനമേളക്കിടെയില്‍ ഗണഗീതം പാടിയത്. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

ഗണഗീതം അവതരിപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. ‘പരമ പവിത്രമതാമീ മണ്ണില്‍ ‘ എന്ന ഗണഗീതമാണ് പാടിയത്. ഗണഗീതം പകുതിയായപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി തടഞ്ഞു. തുടര്‍ന്ന് പാട്ട് പൂര്‍ത്തിയാക്കാതെ ഗായകസംഘം പാട്ട് അവസാനിപ്പിക്കുകയായിരുന്നു.

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചതെന്നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം. ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളുടെ ഇത്തരം ശ്രമങ്ങളെ തിരിച്ചറിയാന്‍ ജനം തയ്യാറാകണമെന്നും ശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Related Articles

Back to top button