പതിനേഴുകാരിയെ ശാരീരികമായി ഉപദ്രവിച്ച രണ്ടാനച്ഛനെ പോലീസ് പിടികൂടി

പതിനേഴുകാരിയെ ശാരീരികമായി ഉപദ്രവിച്ച രണ്ടാനച്ഛനെ പോലീസ് പിടികൂടി. മലയിന്‍കീഴ് പൊറ്റയില്‍ സ്വദേശി പ്രമോദ് (48) ആണ് പിടിയിലായത്. പ്രമോദ് രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയുടെ ഒപ്പം താമസിക്കവേ രണ്ടാം ഭാര്യയുടെ മകളായ പതിനേഴുകാരിയെ വര്‍ഷങ്ങളായി ശാരീരികമായി ശല്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രമോദും, രണ്ടാം ഭാര്യയും തമ്മില്‍ വഴക്കിട്ടിരുന്നു. ഈ വിവരം വെള്ളറട പോലീസില്‍ ലഭിക്കുകയും പോലീസ് വിവരം അന്വേഷിക്കുന്നതിനിടെയാണ് മകള്‍ ഈ വിവരം പറയുകയുംചെയ്തത് . വര്‍ഷങ്ങളായി രണ്ടാം ഭാര്യയുടെ മകളെ ശാരീരികമായി ശല്യം ചെയ്യുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



