കണ്ണൂരിൽ സ്കൂളിന് സമീപത്ത് നിന്ന് സ്ഫോടക വസ്തു കണ്ടെത്തി; നാടൻ ബോംബെന്ന് സംശയം…

കണ്ണൂരിൽ സ്കൂളിന് സമീപത്ത് നിന്നും സ്ഫോടക വസ്തു കണ്ടെത്തി. പെരളശ്ശേരി വടക്കുമ്പാട് എൽപി സ്കൂളിന്റെ പരിസരത്ത് നിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഇത് നാടൻ ബോംബ് ആണോ എന്നാണ് സംശയം. സ്കൂൾ പരിസരത്ത് കാട് വെട്ടിത്തെളിക്കുകയായിരുന്ന തൊഴിലാളികളാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. വിവരമറിഞ്ഞ് ചക്കരക്കൽ പോലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു.


