പെരുമ്പാവൂരിൽ യുവാവ് പാറക്കുളത്തിൽ മരിച്ച നിലയിൽ…

എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂര്‍ വേങ്ങൂരിലാണ് സംഭവം. വേങ്ങൂർ ചൂരത്തോട് സ്വദേശി ഗണേഷ് കൃപയിൽ ശരത് കൃഷ്‌ണ (25) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് നാട്ടുകാർ മൃതദേഹം കണ്ടത്. കാൽ വഴുതി പാറക്കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

Related Articles

Back to top button