സ്വകാര്യ റിസോര്‍ട്ടിലെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു…

പാലക്കാട് വാണിയംകുളത്ത് സ്വകാര്യ റിസോർട്ടിലെ കുളത്തിൽ വീണ് യുവാവ് മുങ്ങി മരിച്ചു. കോട്ടയം സ്വദേശിയായ അജയ് (29) ആണ് മരിച്ചത്. സുഹൃത്തിന്റെ വിവാഹത്തിന് എത്തിയപ്പോഴായിരുന്നു അപകടം. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നാളെ നടക്കും.



